നോക്കിയ 6ന്റെ പുതിയ അപ്പ്‌ഡേറ്റഡ് വേര്‍ഷന്‍ മെയ് 13ന് ആമസോണില്‍

നോക്കിയ 6 (2018) 4ജിബി റാം 64 ജിബി സ്‌റ്റോറേജ് വാരിയന്റ് മെയ് 13 മുതല്‍ ആമസോണില്‍ നിന്ന് വാങ്ങാം. 18,999 രൂപ ആയിരിക്കും ഇതിന്റെ വില എന്നാണ് സൂചന. സീസ് കറുപ്പ്‌ചെമ്പ്, വെള്ളസ്വര്‍ണം നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

2018 എഡിഷന്‍ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് 5.5 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയാണ്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുമാണ്. 128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും.

ആന്‍ഡ്രോയിഡ് 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം. 16 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറായാണ് ഇതിനുള്ളത്. 3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്. 2.2GHz ഒക്റ്റകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം.

Top