Nokia 6 receives over 2.5 lakh registrations ahead of first flash sale

വിപണിയിലെത്തും മുമ്പേ രജിസ്‌ട്രേഷന്‍ തുടങ്ങിയ നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ 6ന് ആദ്യത്തെ 24 മണിക്കൂറിനുളളില്‍ തന്നെ രണ്ടരലക്ഷം ആവശ്യക്കാര്‍.

നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ 6 ഔദ്യോഗികമായി അവതരിപ്പിച്ചു. എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കിയ നോക്കിയ 6 ജനുവരി 19 മുതല്‍ JD.com ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റ് മുഖേന വിപണിയില്‍ എത്തും.

നോക്കിയയുടെ വരവ് ഇതിനുള്ളില്‍തന്നെ ഉപഭോക്താക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇടത്തരം ബജറ്റ് ഫോണായ നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ വില CYN 1699 (അതായത് ഇന്ത്യന്‍ വില 16,750) രൂപയാണ്.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ. പ്രീമിയം ഫിനിഷിങ്ങിനായി അലൂമിനിയം യൂണിബോഡി ഡിസൈനിലാണ് നോക്കിയ. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430SoC പ്രോസസര്‍റാണ് ഇതില്‍. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഇതിലുണ്ട്.

X6 LTE മോഡലാണ് 4ജി കണക്ടിവിറ്റിയായി നോക്കിയ 6ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3000എംഎഎച്ച് നോണ്‍റിമൂവബിള്‍ ബാറ്ററിയും ഇതിലുണ്ട്. നോക്കിയ 6ന്റെ ക്യാമറ f/2.0 അപ്പാര്‍ച്ചറോടു കൂടിയ 16എംബി റിയര്‍ ക്യാമറയും, f/2.0 അപ്പാര്‍ച്ചറോടു കൂടിയ 8എംബി മുന്‍ ക്യാമറയുമാണ് ഇതില്‍. കൂടാതെ ഡോള്‍ബി ആറ്റംസും ഇതിലുണ്ട്. ഈ ഫോണ്‍ കൂടാതെ എച്ച്എംഡി 2017ല്‍ ഇനിയും നോക്കിയ ഫോണുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top