nokia 6 ,5,3 and revamped 3310

സോഷ്യല്‍മീഡിയും ടെക് ലോകവും ഇപ്പോള്‍ മുഖ്യ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത് നോക്കിയയെക്കുറിച്ചാണ്. സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഒന്നടങ്കം നോക്കിയ വാര്‍ത്തകള്‍ക്കായി കാതോര്‍ത്തിരിക്കുകയുമാണ്.

ഫിന്നിഷ് കമ്പനിയായ എച്ചം എം ഡി ഗ്ലോബല്‍ പുതിയ നാലു ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ മാസം അവസാനം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരിക്കും ഇവ ആദ്യമായി പരിചയപ്പെടുത്തുക.

നോക്കിയ 5, നോക്കിയ 3 എന്നീ പേരുകളില്‍ രണ്ടു ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് ഡിവൈസുകള്‍ കൂടി പുതുതായി അവതരിപ്പിച്ചേക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ നോക്കിയ 6 ന്റെ ഒരു ഗ്ലോബല്‍ വേര്‍ഷനും ഉണ്ടായിരിക്കുമെന്നാണു കരുതുന്നത്.

2000ല്‍ റിലീസ് ചെയ്ത നോക്കിയ 3310 വീണ്ടും ഈ വേദിയില്‍ത്തന്നെ അവതരിപ്പിക്കപ്പെടും എന്നാണു കരുതുന്നത്. എന്നാല്‍ നോക്കിയയുടെ ഫ്‌ലാഗ്ഷിപ് ഫോണായ നോക്കിയ ജ1 നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പി1 ല്‍ സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസര്‍ ഉണ്ടായിരിക്കും എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.ചൈനയില്‍ മാത്രം അവതരിപ്പിച്ച നോക്കിയ 6 നൊപ്പമായിരിക്കും ഈ ഫോണുകള്‍ പുറത്തിറക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്.യൂറോപ്പില്‍ എന്തായാലും ഈ ഫോണിന്റെ വരവ് പരസ്യമായിക്കഴിഞ്ഞു. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ, സ്‌നാപ്ഡ്രാഗന്‍ 430 പ്രോസസര്‍, 4ജിബി റാം, 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിവയാണ് ഇവയുടെ പ്രധാന പ്രത്യേകതകള്‍.

നോക്കിയ 5 നാകട്ടെ 5.2 എച്ച്ഡി (720ു) ഡിസ്‌പ്ലെ, 2 ഏആ ഞഅങ, 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിവയായിരിക്കും പ്രധാന പ്രത്യേകതകള്‍. വില ഏകദേശം 14,137 രൂപയാണ് പ്രതീക്ഷിക്കുന്നത്. നോക്കിയ 6 ന്റെ വില ഏകദേശം 17,689 രൂപയും നോക്കിയ 3യുടേത് 10,585 രൂപയുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങി രാജ്യങ്ങളില്‍ വീണ്ടും കൂടുതല്‍ പേര്‍ ഉപയോഗിച്ച് തുടങ്ങുന്നുണ്ട്. ഈ ശ്രേണിയിലേയ്ക്ക് നോക്കിയ പുനരവതരിപ്പിക്കുന്ന ഫോണാണ് നോക്കിയ 3310. കൂടുതല്‍ നേരം ബാറ്ററി നിലനില്‍ക്കുന്ന ഈ ഫോണിന്റെ വില ഏകദേശം 4192 രൂപയാണ് പ്രതീക്ഷിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങുന്ന നോക്കിയ ഇതിന്റെ മുന്നോടിയായി ഈ മാസം 26 ന് പ്രസ് ഇവന്റ് നടത്തും. വരാന്‍ പോകുന്ന ഫോണുകളുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി അപ്പോള്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണി തങ്ങളുടെ പ്രധാന പ്രതീക്ഷാ കേന്ദ്രമാണെന്ന് എച്ച്എംഡി ഗ്ലോബല്‍ മേധാവി പറഞ്ഞു.

Top