16 മെഗാപിക്‌സല്‍ ക്യാമറയോടു കൂടി നോക്കിയ 6 (2018) എഡിഷന്‍ എത്തുന്നു

NOKIA

ഴിഞ്ഞ വര്‍ഷം നോക്കിയ പുറത്തിറക്കിയ മോഡലായിരുന്ന നോക്കിയ 6ന്റെ 2018 ലെ പുതിയ അപ്പ്‌ഡേറ്റഡ് വേര്‍ഷന്‍ എത്തുന്നു.

2018 എഡിഷന്‍ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് 5.5 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയാണ്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുമാണ്. 128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും.

ആന്‍ഡ്രോയിഡ് 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം. 16 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറായാണ് ഇതിനുള്ളത്. 3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്. 2.2GHz ഒക്റ്റകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം.

Top