നോക്കിയ 3.1 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

nokia

നോക്കിയ 3.1 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 18:9 അനുപാതത്തോടു കൂടിയ ഡിസ്‌പ്ലേയാണ് നോക്കിയ 3.1 ന്റെ പ്രധാന സവിശേഷത. 2ജിബി റാം, 16 ജിബി സ്‌റ്റോറേജ് മോഡലിന് 10,499 രൂപയാണ് വില. നീല, കറുപ്പ്, വെള്ള, നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകും. ജൂലായ് 21 മുതല്‍ നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും പേറ്റിഎം മാളുകളിലും പ്രധാന മൊബൈല്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും.

ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉള്ളവര്‍ക്ക് അഞ്ച് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഐഡിയ, വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകം ഓഫറുകളും നല്‍കുന്നുണ്ട്.

5.2 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ. 2 ജിബി റാമും 16 ജിബി സ്റ്റോറേജും, 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ്. എച്ച്എംഡി ഗ്ലോബല്‍, നോക്കിയ 3.1 എന്നു പ്രഖ്യാപിച്ചെങ്കിലും 2 ജിബി റാം മോഡല്‍ മാത്രമാണ് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എത്തിച്ചത്.

Top