80 മെഗാപിക്‌സല്‍ ക്യാമറയുമായി നോവ N7 ഫോണ്‍ എത്തുന്നു

noa-n7

80 മെഗാപിക്‌സല്‍ റസലൂഷന്‍ ക്യാമറയുമായി നോവ N7 ഫോണ്‍ എത്തുന്നു. ഏകദേശം 20,000 രൂപയായിരിക്കും ഫോണിന് വില വരുന്നത്.

5.7ഇഞ്ച് എച്ഡി പ്ലസ് (1440×720 പിക്‌സല്‍സ്) റെസലൂഷനുള്ള ഡിസ്‌പ്ലെയ്ക്ക് 18:9 അനുപാതമാണ് ഉള്ളത്. 4GB റാമും 64GB സ്റ്റോറേജും 128GB വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാം.

80 മെഗാപിക്‌സല്‍ ക്യാമറയും 16 മെഗാപിക്‌സല്‍ റെസലൂഷനുള്ള IMX298 1/2.8′ സെന്‍സറോട് കൂടിയ ഇരട്ട ക്യാമറകളാണ് ഈ കേമനുള്ളത്. മുന്‍ക്യാമറയിലൂടെ ഫെയ്‌സ് ഐഡി ലഭ്യമാക്കിയിട്ടുണ്ട്. DTS സ്റ്റീരിയോ സ്വരം മറ്റൊരു പ്രത്യേകതയാണ്. എട്ടു കോറുള്ള മീഡിയടെക് MT6750 പ്രോസസറാണ് ഫോണിനു ശക്തി പകരുന്നത്. 3300 mAh ബാറ്ററിയള്ള ഫോണിന് ആന്‍ഡ്രോയിഡ് 8.0 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം.

Top