ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കില്ല

v-v-pat

ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

വിവിപാറ്റ് വോട്ടിങ് യന്ത്രം ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എ കെ പഥക് അധ്യക്ഷനായ ബെഞ്ച് തള്ളി.

ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി ഹര്‍ജി സമര്‍പ്പിച്ചത്. അതിനാല്‍ അവസാന മണിക്കൂറുകളില്‍ അനാവശ്യ ഇടപെടലിനില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

നിലവിലെ വോട്ടിങ് യന്ത്രത്തിന് തകരാറില്ല. അതിനാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു.Related posts

Back to top