no vip electricity raid mulayam singhs home busted

ഇട്ടാവ: യുപിയില്‍ വി.ഐ.പി സംസ്‌കാരം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ വീട്ടില്‍ വൈദ്യുത ബോര്‍ഡിന്റെ റെയ്ഡ്.

അനുവദിച്ചതിലും കൂടുതല്‍ വൈദ്യുതി മുലായം ഉപയോഗിക്കുന്നതായും 4 ലക്ഷം രൂപയുടെ ബില്‍ അടക്കാനുള്ളതായും റെയ്ഡില്‍ കണ്ടെത്തി. ഒരു മാസത്തിനകം ബില്ല് അടക്കാന്‍ മുലായത്തിന് നോട്ടീസ് നല്‍കിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

ഉത്തര്‍പ്രദേശിലെ ഇട്ടാവയിലെ സിവില്‍ ലൈന്‍സ് പ്രദേശത്താണ് മുലായത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഡസനിലധികം മുറികളും എയര്‍ കണ്ടീഷനിങ്ങ് പ്ലാന്റും അന്തരീക്ഷ താപനില അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്വിമ്മിങ് പൂളും എലവേറ്റേഴ്‌സും വീട്ടിലുണ്ട്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ മുലായം ലക്‌നൗവിലായിരുന്നു.

Top