ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മൂന്നാമതൊരു കക്ഷിക്കും അവകാശമില്ല : രാഹുല്‍ ഗാന്ധി

rahul gandhi

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മൂന്നാമതൊരു കക്ഷിക്കും അവകാശമില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രസ്താവന.

ജമ്മു കശ്മീര്‍ കത്തുന്നതിനു കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയവൈകല്യങ്ങളാണെന്നും രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച വേണമെന്ന് കേള്‍ക്കുന്നു. എന്നാല്‍, കശ്മീര്‍ എന്നാല്‍ ഇന്ത്യയും ഇന്ത്യയെന്നാല്‍ കശ്മീരും ആണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മാത്രമല്ല, ഇതു നമ്മുടെ ആഭ്യന്തര വിഷയമാണ്. മറ്റാരെയും ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Top