ഇനി ബാങ്കിലെത്തി ക്യൂ നില്‍ക്കേണ്ട ; പുതിയ ആപ്പുമായി എസ് ബി ഐ

sbi

ന്യൂഡല്‍ഹി: അക്കൗണ്ട് ഉടമകള്‍ ബാങ്കിലെത്തി ക്യൂ നില്‍ക്കുന്നത് മൂലമുണ്ടാകുന്നു ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ പുതിയ ആപ്പുമായി എസ്.ബി.ഐ.

ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇനി എസ്.ബി.ഐ നോ ക്യൂ ആപ്പ് വഴി സേവനങ്ങള്‍ ബുക്ക് ചെയ്യാം.

ചെക്ക് ഡെപ്പോസിറ്റ്, പണം അടയ്ക്കല്‍, പിന്‍വലിക്കല്‍, ഡി.ഡി, എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്, ലോണ്‍ അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ആപ്പിലൂടെ ഉപഭോക്താവിനു ബുക്ക് ചെയ്യാം.

ആപ്പിലുടെ വെര്‍ച്യുല്‍ ടോക്കണ്‍ എടുത്താല്‍ ബാങ്കിലെ ക്യൂവിന്റെ വിവരങ്ങള്‍ തല്‍സമയം ലഭ്യമാകും. അതായത് ബാങ്കില്‍ നമ്മുടെ ടോക്കണ്‍ നമ്പര്‍ വരുമ്പോള്‍ ആപ്പ് നോക്കി ആ സമയത്ത് ബാങ്കിലെത്തിയാല്‍ മതിയാകും.

നിലവില്‍ എസ്.ബി.ഐയില്‍ അക്കൗണ്ടില്ലാത്തവര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും.

എസ്.ബി.ഐ നോ^ക്യൂ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

Top