No politician can seek vote in the name of caste, creed or religion- Supreme Court

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു രാഷ്ട്രീയക്കാര്‍ക്കും ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ വോട്ടുതേടാനാവില്ലെന്ന് സുപ്രീം കോടതി.

സമുദായത്തിന്റേയോ ഭാഷയുടേയോ പേരിലും പ്രചാരണം പാടില്ലന്നും സുപ്രീംകോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് മതേതരപ്രക്രിയയാണ്, മതത്തിന് അവിടെ ഇടമില്ല, ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളും മതേതരമായിരിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. ഏഴംഗ ഭരണഘടനാബഞ്ചിന്റേതാണ് വിധി.

ഹിന്ദുത്വ കേസില്‍ നടന്ന വിചാരണയിലാണ് തെരഞ്ഞെടുപ്പ് എന്നത് മതേതരമായ ഒരു പ്രക്രിയയാണെന്നും അതിനാല്‍ ആ വഴിയായിരിക്കണം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ടതെന്നും കോടതി പറഞ്ഞു.

Top