no plan to introduce 1000 notes

ന്യൂഡല്‍ഹി: ആയിരം രൂപയുടെ നോട്ടുകളിറക്കാന്‍ പദ്ധതിയില്ലെന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത് ദാസ്.

500 രൂപയുടെയും കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെയും അച്ചടിയിലും വിതരണത്തിലുമായിരിക്കും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ശക്തികാന്ത് പറഞ്ഞു.

കൂടുതല്‍ തുക പിന്‍വലിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കും അതിനാല്‍ ആവശ്യമായ തുക മാത്രമേ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2000ന്റെയും 500ന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയതിന് പിന്നാലെ 1000ന്റെ പുതിയ നോട്ടും പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top