no parallel economy running after demonetisation; ram madhav

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം രാജ്യത്തെ സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്.

ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ട് പിന്‍വലിച്ചത് രാഷ്ട്രീയ തീരുമാനമോ തിരഞ്ഞെടുപ്പ് കണക്കിലെടുത്തോ അല്ല, മറിച്ച് ദീര്‍ഘകാലത്തേക്ക് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ താത്പര്യം മാനിച്ചെടുത്ത തീരുമാനമായിരുന്നു.

സമൂഹത്തിലെ പല വീഴ്ചകള്‍ക്കും കാരണം കള്ളപ്പണമാണ്. അത് ആരൊക്കെ കൈവശം വച്ചിട്ടുണ്ടോ അവരൊക്കെ ശിക്ഷിക്കപ്പെടണമെന്ന് രാം മാധവ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ വിജയിക്കുകയോ തോല്‍ക്കുകയോ പ്രശ്‌നമല്ല. രാജ്യ താത്പര്യമായിരുന്നു പ്രധാനം. അതിനാണ് നോട്ട് നിരോധനമെന്ന തീരുമാനം കൈക്കൊണ്ടത്. യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top