no liquor licence people criminal records goa

പനാജി: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നതിനുള്ള ലൈസന്‍സ് അനുവദിക്കില്ലെന്ന് ഗോവ എക്‌സൈസ് വകുപ്പ്.
അപേക്ഷിക്കുന്ന വ്യക്തിയുടെ പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമേ ലൈസന്‍സ് അനുവദിക്കാവൂയെന്നും എക്‌സൈസ് വകുപ്പ് സര്‍ക്കുലറില്‍ പറയുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1964 ലെ ഗോവ എക്‌സൈസ് ഡ്യൂട്ടി നിയമങ്ങള്‍ ഭേദഗതി വരുത്തിയതു പ്രകാരമാണ് ക്രിമിനലുകള്‍ക്ക് മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് അനുവദിക്കില്ലെന്ന ഉത്തരവിറക്കിയതെന്ന് എക്‌സൈസ് കമ്മീഷണര്‍ മെനിനോ ഡിസൂസ പറഞ്ഞു.

നിലവില്‍ മദ്യവില്‍പന ശാലകള്‍ നടത്തുന്നവരും ലൈസന്‍സ് പുതുക്കേണ്ടവരും ആറു മാസത്തിനകം പൊലീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന പാതയരികിലുള്ള മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ ഗോവയിലെ 3000 ത്തോളം ഔട്ട്‌ലറ്റുകളാണ് മാറ്റിസ്ഥാപിക്കേണ്ടിവരിക.

Top