അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല; നാസ, വീഡിയോ

വാഷിങ്ടണ്‍: അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അവ ഉണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ.

അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നതിനുള്ള തെളിവുകള്‍ നാസ ഉടന്‍ പുറത്തുവിടും എന്നുള്ള തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

അന്യഗ്രഹ ജീവികളുടെ വീഡിയോ എന്ന പേരില്‍ നാസയുടെ കമ്പ്യൂട്ടറുകളില്‍ നിന്നും ഹാക്ക് ചെയ്ത ഒരു 12 മിനിട്ട് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതിന് വിശദീകരണവുമായാണ് നാസ രംഗത്തു വന്നിരിക്കുന്നത്.

https://youtu.be/HGh8n1XxDrg

ഭൂമിക്ക് വെളിയില്‍ ജീവനുണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും നാസ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിലെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സര്‍ബുക്കെന്‍ ട്വീറ്ററിലൂടെ അറിയിച്ചു.

Top