ബി.ജെ.പിക്ക് ഒരു കുലുക്കവുമില്ല, സാമ്പാറ് മുന്നണിയുടെ ദുര്‍ബലന്‍ വേണോ അതോ

Narendra Modi

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയങ്ങള്‍ ഒന്നും ഇപ്പോഴും ബി.ജെ.പിയുടെ ആത്മവിശ്വാസത്തെ ഒട്ടും ബാധിച്ചിട്ടില്ല.

ശക്തനായ പ്രധാനമന്ത്രിയും അഴിമതി മുക്തമായ ഭരണവും വേണമോ, അതോ സാമ്പാറ് മുന്നണിയുടെ ദുര്‍ബല പ്രധാനമന്ത്രിയും പ്രദേശിക പാര്‍ട്ടി ഭരണവും മതിയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ബി.ജെ.പി – സംഘപരിവാര്‍ നേതൃത്വങ്ങള്‍.

സമീപകാലത്ത് ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞത് നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രി ആയതിനെ തുടര്‍ന്നാണ്. ഇതിനു മുന്‍പ് പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തി വാജ്‌പേയി സര്‍ക്കാറും രാജ്യത്തിന്റെ അഭിമാനം കാത്തെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ഇന്ദിരാഗാന്ധിക്കു ശേഷം ശക്തനായ ഒരു ഭരണാധികാരിയെ ലോകം കണ്ടത് ബി.ജെ.പി സര്‍ക്കാറില്‍ നിന്നാണ്.

സാമ്പത്തിക രംഗത്തും ആയുധശേഷിയിലും വലിയ മുന്നേറ്റമാണ് നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യം കൈവരിച്ചത്. സാമ്പത്തിക രംഗത്തെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതൃത്വം പറയുന്നു.

Narendra Modi,RSS-BJP

മുന്‍പ് വി.പി സിംഗ് മുതല്‍ ചന്ദ്രശേഖര്‍, ദേവഗൗഡ, ഗുജ്‌റാള്‍, നരസിംഹറാവു ,മന്‍മോഹന്‍ സിംഗ് ഭരണകാലത്ത് എന്താണോ രാജ്യത്ത് നടന്നത് അതായിരിക്കും ഇനി കൂട്ടുകക്ഷി ഭരണം വന്നാല്‍ സംഭവിക്കുക എന്നും ബി.ജെ.പി മുന്നറിയിപ്പ് നല്‍കുന്നു.

പ്രാദേശിക പാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന ഭരണ സംവിധാനം ഇനിയും കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്ന് രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും ആഗ്രഹിക്കില്ല.

മഹാരാഷ്ട്രയില്‍ ലോക് സഭ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് മത്സരിച്ച് ശിവസേന പരാജയപ്പെട്ടത് പ്രാദേശിക വാദം ഉയര്‍ത്തുന്നവര്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ്.

മുന്‍ കോണ്‍ഗ്രസ്സ് നേതാവു കൂടിയായ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് തന്നെ മാറുന്ന രാജ്യത്തിന്റെ മനസ്സ് അറിയുന്നതു കൊണ്ടാണെന്നും കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി.

മുന്‍പ് ആയിരുന്നുവെങ്കില്‍ ഇത്തരമൊരു സാഹചര്യം സ്വപ്നത്തില്‍ പോലും കാണാന്‍ സാധിക്കുമായിരുന്നില്ല. വെറുക്കപ്പെട്ടവരായാണ് കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും കണ്ടിരുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്.

ഒരു വകുപ്പിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും ഇതുവരെയും ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ലന്ന് ഓര്‍ക്കണമെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞു.

IMG-20180601-WA0033

കുടുംബം പോലും ഇല്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മുഴുവന്‍ സമയവും രാജ്യത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

ശത്രുരാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും പരസ്പരം കൈകോര്‍ത്ത് വെല്ലുവിളി ഉയര്‍ത്തിയതിനെ അതിര്‍ത്തി കടന്നു കയറി പ്രതികരിക്കാന്‍ സൈന്യം ചങ്കൂറ്റം കാണിച്ചത് കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഉള്ളതുകൊണ്ടു മാത്രമാണ്.

പരസ്പരം ശത്രുതയോടെ പെരുമാറുന്ന അമേരിക്കയും റഷ്യയും ഉള്‍പ്പെടെ ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളുമായും ഇന്ത്യക്ക് ഇപ്പോഴുള്ള ബന്ധവും മുന്‍പ് ഒരു കാലത്തും ഇല്ലാത്തതാണ്.

ഇക്കാര്യങ്ങളെല്ലാം വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ രാജ്യം ചര്‍ച്ച ചെയ്യും വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരിക തന്നെ ചെയ്യും. ബി.ജെ.പി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Top