ഇത്തവണ ഐ എസ് എല്ലില്‍ ഡ്രാഫ്റ്റ് ഇല്ല; ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് വഴി താരങ്ങളെത്തും

isl

കൊച്ചി: ഇത്തവണ ഐഎസ്എല്‍ മാച്ചില്‍ ഡ്രാഫ്റ്റ് ഉണ്ടാകില്ല. പകരം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് വഴിയാകും താരങ്ങളെ ടീമിലെത്തിക്കുക. കഴിഞ്ഞ തവണ രണ്ട് പുതിയ ടീമുകള്‍ ലീഗില്‍ എത്തിയതു കാരണം മുഴുവന്‍ ടീമുകളും പൊളിച്ച് വീണ്ടും ഡ്രാഫ്റ്റ് വഴി വിളിച്ച് എടുക്കുകയാണ് ഉണ്ടായത്. ഇത് മിക്ക ടീമുകളുടേയും താളം തെറ്റിക്കുകയും ചെയ്തിരുന്നു.

ക്ലബുകള്‍ക്ക് താരങ്ങളെ സ്വന്തമാക്കാന്‍ വേണ്ടി ചിലവഴിക്കാവുന്ന തുക 18 കോടിയില്‍ നിന്ന് 17.5 കോടിയായി കുറച്ചിട്ടുണ്ട്. 7 വിദേശ താരങ്ങള്‍ അടക്കം 25 താരങ്ങളെ ഒരോ ടീമിനും സ്വന്തമാക്കാം. ഇതില്‍ രണ്ട് അണ്ടര്‍ 22 താരങ്ങള്‍ ഉണ്ടാകണമെന്ന നിബന്ധന ഇത്തവണയും തുടരും.

Top