എ.ബി.വി.പിക്ക് വിലക്കില്ല, എസ്.എഫ്.ഐക്ക് ജമ്മു കേന്ദ്ര സര്‍വ്വകലാശാലയില്‍ വിലക്ക് !

മ്മു കാശ്മീര്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ യൂണിറ്റ് രൂപീകരിച്ചതിനെതിരെ സര്‍വ്വകലാശാലാ അധികൃതര്‍ രംഗത്ത്.

പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയ അധികൃതര്‍ സര്‍വ്വകലാശാല പഠന കാര്യങ്ങളിലും, ഗവേഷണങ്ങളിലുമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

എസ്.എഫ്.ഐ യോഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് വിശദീകരണവും സര്‍വ്വകലാശാല ചോദിച്ചിട്ടുണ്ട്.

കേരളത്തിലെ മാധ്യമ സ്ഥാപനമായ മീഡിയാ വണിലെ മാധ്യമ പ്രവര്‍ത്തകന്‍ ജാബിറിന്റെ നേതൃത്വത്തിലാണ് വെടിയൊച്ചകള്‍ മുഴങ്ങുന്ന താഴ് വരയില്‍ ശുഭ്ര പതാക ഉയര്‍ത്തിയത്.

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ജാബിറും സംഘത്തിനും ആവേശം പകരാന്‍ എസ്.എഫ്.ഐ കേന്ദ്ര നേതാക്കളും ജമ്മു കേന്ദ്ര സര്‍വ്വകലാശാലയിലെത്തിയിരുന്നു.

21931516_435376260191285_1881576865_o

നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയുടെ ആദ്യ യോഗത്തില്‍ തന്നെ എത്തിയത് എ.ബി.വി.പി പ്രവര്‍ത്തകരെ മാത്രമല്ല, സര്‍വ്വകലാശാലാ അധികൃതരെ പോലും ഞെട്ടിച്ചിരുന്നു.

തുടര്‍ന്നാണ് പ്രത്യേക സര്‍ക്കുലറും വിശദീകരണ നോട്ടീസും പുറത്തിറക്കിയത്.

കാമ്പസിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇടപെട്ടതാണ് എസ്.എഫ്.ഐക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

പഠനവും സംഘടനാ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുമെന്നും രണ്ട് നീതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് കാമ്പസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍.

ഉന്നത യുവ സൈനിക ഉദ്യോഗസ്ഥനെ പോലും തട്ടികൊണ്ടു പോയി തീവ്രവാദികള്‍ കൊലപ്പെടുത്തിയ താഴ്‌വരയില്‍ ജീവന്‍ പണയം വച്ചാണ് എസ്.എഫ്.ഐയുടെ ഇവിടുത്തെ തുടക്കം.

അതുകൊണ്ട്തന്നെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥി സഖാക്കള്‍.

Top