no action against padmanabhan and radhakrishnan bjp state counsil

കോട്ടയം: വിവാദ പ്രസ്താവനകളുടെ പേരില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ സികെ പത്മനാഭന്‍, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കില്ലെന്ന് സൂചന. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

വിവാദങ്ങള്‍ അവസാനിച്ചെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ അസഹിഷ്ണതയില്‍ നിന്നാണ് ഉയരുന്നത്. കലോല്‍സവ വേദിയില്‍ പോലും ബിജെപിയെ അദ്ദേഹം വെറുതെ വിടുന്നില്ല. ആശയപരമായി പ്രധാനമന്ത്രിയെ നേരിടാന്‍ സിപിഎമ്മിനു കഴിയുന്നില്ലെന്നും വിവാദങ്ങളുണ്ടാക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top