ഉയരാന്‍ പടരാന്‍; മേരിക്കുട്ടിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

mery

യസൂര്യയെ മുഖ്യകഥാപാത്രമാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ആനന്ദ് മധുസൂധനന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ‘ഉയരാന്‍ പടരാന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ നിതിന്‍ പി കെ ആലപിച്ചിരിക്കുന്നു.

ബോക്‌സ് ഓഫീസില്‍ വിജയം ഉറപ്പിച്ചിരിക്കുന്ന ഞാന്‍ മേരിക്കുട്ടി ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍.

Top