രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന’ഞാന്‍ മേരിക്കുട്ടി’ ജൂണ്‍ 15 ന് റീലിസ് ചെയ്യും

ഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഞാന്‍ മേരിക്കുട്ടി ജൂണ്‍ 15 ന് തിയേറ്ററുകളില്‍ എത്തും. പെണ്‍വേഷത്തിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍

ട്രാന്‍സ്!ജിന്‍ഡറുകളുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രത്തിലെ മേരിക്കുട്ടിയാവാനുള്ള ജയസൂര്യയുടെ മേക്കോവര്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. അവന്റെ കഥ, അവളുടെയും എന്ന അതിന്റെ ടാഗ്‌ലൈനും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇതിനു മുന്‍പ് രഞ്ജിത്ത് ശര്‍മ്മ, ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളായ പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങള്‍ ഹിറ്റായിരുന്നു.

Top