നിവിന്‍ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ യിലെ പുതിയ ഗാനം എത്തി

നിവിന്‍ പോളി നായകനാകുന്ന ആദ്യ മുഴുനീള തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തുകയാണ്.

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി.

നിവിന്റെ ആദ്യ മുഴുനീള തമിഴ് ചിത്രമാണിത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

തായയെ തേടി എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്.

വേല്‍മുരുഗന്റെ വരികള്‍ക്ക് അജനീഷ് ലോക്‌നാഥാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വിജയ് യേശുദാസ്, സി ആര്‍ ബോബി, ശങ്കര്‍ മഹാദേവന്‍, വാണി ഹരികൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റിച്ചി സൂപ്പര്‍ഹിറ്റ് കന്നട ചിത്രം ഉളിഡവരു കണ്ടാതെയുടെ റീമേക്കാണ്.

കന്നട താരം ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്.

റിച്ചി എന്ന ലോക്കല്‍ റൗഡിയായി നിവിനും, നിവിന്റെ വളര്‍ത്തച്ഛനായി പ്രകാശ് രാജും എത്തും.

യെസ് സിനിമ കമ്പനിയുടെ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Top