നിവിന്‍ പോളി ആദ്യമായി നായകനാകുന്ന തമിഴ് ചിത്രം റിച്ചി ഡിസംബര്‍ 8ന് തിയേറ്ററുകളില്‍

നിവിന്‍ പോളി ആദ്യമായി നായകനാകുന്ന തമിഴ് ചിത്രം റിച്ചി ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തുന്നു.

സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ഹുന്ന റിച്ചി സൂപ്പര്‍ഹിറ്റ് കന്നട ചിത്രം ഉളിഡവരു കണ്ടാതെയുടെ റീമേക്കാണ്.

കന്നടതാരം ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ നായികയായി എത്തുന്നത്.

ലോക്കല്‍ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നട്ടിയും ചിത്രത്തില്‍ എത്തും.

നിവിന്റെ വളര്‍ത്തച്ഛന്റെ വേഷം അവതരിപ്പിക്കുന്നത് പ്രകാശ് രാജാണ്.

യെസ് സിനിമ കമ്പനിയുടെ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

മലയാളത്തിലുള്ളതുപോലെ തന്നെ തമിഴിലും നിരവധി ആരാധകരുള്ള യുവതാരമാണ് നിവിന്‍ പോളി.

Top