നിവിൻ പോളി-നയൻതാര ചിത്രം ‘ലവ് ആക്ഷൻ ഡ്രാമ’ ഷൂട്ടിംഗ് മാറ്റിവെച്ചു; സിനിമ അടുത്ത വർഷം

നിവിൻ പോളിയും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം നീട്ടിവച്ചു.

ചിത്രം അടുത്ത വർഷം ആരംഭിക്കും.ഇരുതാരങ്ങളുടെയും തിരക്കു കാരണം ചിത്രീകരണം അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

നടൻ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമാണ് ലവ് ആക്ഷൻ ഡ്രാമ.

വടക്കു നോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനെയും ശോഭയെയും പോലൊരു ദിനേശനായും ശോഭയായുമാണ് നിവിനും നയൻസും ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തുക.

ഒരു റൊമാന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രത്തിൽ അജു വർഗീസും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
അജു വർഗീസ് നിർമ്മാണം നിർവഹിക്കുന്ന ചിത്രം കുടിയാണ് ഇത്.

ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് വിവേക് ഹർഷനാണ്.

ഈ താര ജോടികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി ഒരു വർഷം കൂടി ആരാധകർ കാത്തിരിക്കേണ്ടി വരും

Top