നിവിൻ പോളി ചിത്രം ‘ഹേയ് ജൂഡിന്റെ’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി

നിവിൻ പോളിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഹേയ് ജൂഡ്.

ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി.

തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്. നിവിൻ ഒരു വ്യത്യസ്ത ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ എത്തുന്നത്.

അനിൽ അമ്പലക്കാരായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഡിസംബറിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Top