മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ നിവിൻ പോളി

Nivin Pauly

മോഹൻലാലിന് ശേഷം മേജർ രവിക്കൊപ്പം മലയാളത്തിലെ യുവതാരം നിവിൻ പോളി അഭിനയിക്കുന്നു. 1971 ബിയോണ്ട് ദി ബോർഡേഴ്സ് എന്ന സിനിമക്ക് ശേഷം മേജർ രവി സംവിധാനം ചിത്രമാണ് ഇത്. സ്ഥിരം ശൈലിയില്‍ നിന്ന് വിത്യസ്തമായ പ്രണയ കഥയാണ് മേജർ രവി പറയുന്നത്.

പ്രശസ്തനായ ഛായാഗ്രാഹകൻ ജോമോൻ ടി ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം ഗോപി സുന്ദർ. യഥാര്‍ത്ഥ പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മേജർ രവി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സിനിമയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Top