നിവിന്‍ പോളിക്കും റിന്ന ജോയിക്കും പെണ്‍കുഞ്ഞ് ജനിച്ചു

nivin-pauly

മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളിക്കും ഭാര്യ റിന്ന ജോയിക്കും പെണ്‍കുഞ്ഞ് ജനിച്ചു.

നിവിന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

നിവിന്റെയും റിന്നയുടെയും രണ്ടാമത്തെ കുട്ടിയാണിത്. മൂത്തമകന്‍ ദാവീദിന് അഞ്ചു വയസ്സുണ്ട്. 2010 ആഗസ്റ്റ് 28നാണ് നിവിനും റിന്നയും വിവാഹിതരാകുന്നത്.

എഞ്ചിനീയറിങ്ങിന് ഒരുമിച്ച് പഠിക്കുന്നതിനിടയില്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. 2012-ലാണ് ദാവീദ് പിറക്കുന്നത്.

Top