കായംകുളം കൊച്ചുണ്ണിയിലൂടെ നിവിൻ പോളിയും അമല പോളും വീണ്ടും ഒന്നിക്കുന്നു

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലുടെ നിവിന്‍ പോളിയും അമല പോളും വീണ്ടും ഒന്നിക്കുന്നു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ രചന നിര്‍വഹിക്കുന്നത് സഞ്ജയും, ബോബിയും ചേര്‍ന്നാണ്.

രാജേഷ് പിള്ള സംവിധാനം ചെയ്ത ‘മിലി’യിലാണ് അമലപോളും നിവിന്‍പോളിയും ഇതിന് മുന്‍പ് ഒന്നിച്ചഭിനയിച്ചത്.

ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം എറണാകുളം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളിലായി ചിത്രീകരിക്കും.

Top