Nitish Kumar takes oath as Bihar Chief minister

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പാറ്റ്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധിമൈതാനിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാം നാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുന്നത്.

നിതീഷിന് പുറമേ ഉപമുഖ്യന്ത്രിയായി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ്വസി യാദവ് സത്യപ്രതിജ്ഞ ചെയ്തു. മറ്റൊരു മകനായ തേജ്പ്രതാപ് യാദവും മന്ത്രിസഭയിലെ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം നിതീഷിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാന്‍ എത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Top