പിന്തുണയുണ്ടെങ്കില്‍ ജെഡിയു പിളര്‍ത്തൂ; ശരദ് യാദവിനെ വെല്ലുവിളിച്ച് നിതീഷ് കുമാര്‍

പാറ്റ്‌ന: ജെഡിയു പിളര്‍ത്താന്‍ ശരദ് യാദവിനെ വെല്ലുവിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നു ശരദ് വിട്ടുനില്‍ക്കുകയും പാര്‍ട്ടിയില്‍ സമാന്തര യോഗങ്ങള്‍ വിളിച്ചുകൂട്ടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിതീഷിന്റെ വെല്ലുവിളി.

അദ്ദേഹം പാര്‍ട്ടി പിളര്‍ത്തട്ടെ. എന്നാല്‍ പാര്‍ട്ടി പിളര്‍ത്തണമെങ്കില്‍ നേതാക്കളില്‍ മൂന്നില്‍ രണ്ടുപേരെങ്കിലും അദ്ദേഹത്തിന്റെ കൂടെ വേണം. അദ്ദേഹത്തിന് ഭൂരിപക്ഷ പിന്തുണയുണ്ടെങ്കില്‍ അദ്ദേഹം അത് തെളിയിക്കട്ടെ- പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവിനുശേഷം മാധ്യമങ്ങളോട് നിതീഷ് പറഞ്ഞു.

ശരദിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും 71 എംഎല്‍എമാര്‍, 30 എംഎല്‍സിമാര്‍, രണ്ട് എംപിമാര്‍ തുടങ്ങിയവര്‍ തങ്ങള്‍ക്കൊപ്പമാണെന്നും നിതീഷ് അവകാശപ്പെട്ടു.

ബിഹാര്‍ പ്രളയ സമയത്ത് സംസ്ഥാനത്തിന്റെ സഹായത്തിനെത്തിയ കേന്ദ്ര സര്‍ക്കാരിന് നിതീഷ് നന്ദിയും പറഞ്ഞു.

Top