നിപ: മലപ്പുറത്തെ നാല് പഞ്ചായത്തുകളിലെ അങ്കണവാടികള്‍ക്ക് അവധി

nipha

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പാലം, തെന്നല പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിപ വൈറസ് ബാധ മൂലം മൂന്ന് പേര്‍ മരിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നിപ വൈറസ് ബാധിച്ചെന്നു സ്ഥിരീകരിച്ച പതിമൂന്നുപേരില്‍ പതിനൊന്നു പേരും മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. 22 പേരാണു രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികില്‍സ തേടിയത്. മലപ്പുറത്തുള്ളവര്‍ക്ക് കോഴിക്കോട്ടുനിന്നാണ് വൈറസ് ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച നാദാപുരം സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യം പരിഗണിച്ച് കണ്ണൂര്‍ ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

Top