നിവിൻ പോളിയുടെ അമ്മ വേഷത്തിൽ നീന കുറുപ്പ് ഹേയ് ജൂഡിലെത്തുന്നു

Nivin Pouly's, Hey Jude

ലയാളി പ്രിയ താരം നീന കുറുപ്പ് നിവിൻ പോളിയുടെ അമ്മ മരിയ ഡൊമിനിക്കായി ശ്യാമപ്രസാദ് ഒരുക്കുന്ന ഹേയ് ജൂഡിലെത്തുന്നു. ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് നായിക. മലയാള സിനിമയില്‍ ആദ്യമായി അഭിനയിക്കുകയാണ് പുതിയ ചിത്രത്തിലൂടെ തൃഷ. ക്രിസ്റ്റല്‍ എന്ന കഥാപത്രത്തെയാണ് ചിത്രത്തില്‍ തൃഷ അവതരിപ്പിക്കുന്നത്.

ഹേയ് ജൂഡ് നിര്‍മ്മിക്കുന്നത് അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ്.ഔസേപ്പച്ചനാണ് സംഗീതം. ഇ4 എന്റര്‍ടൈന്‍മെന്റാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.

Top