ജറുസലേം വിഷയം: യുഎസ് നടപടി മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളെ വേഗത്തിലാക്കും: നിക്കി ഹേലി

Nikki Haley

വാഷിംഗ്ടണ്‍: ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമായി അംഗീകരിച്ച നടപടി മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ വേഗത വര്‍ധിപ്പിക്കുമെന്ന് യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി.

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളെയും സന്തോഷിപ്പിക്കുന്ന രീതിയില്‍ തീരുമാനമെടുക്കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും നിക്കി വ്യക്തമാക്കി. മുന്‍ പ്രസിഡന്റുമാര്‍ അമേരിക്കയ്ക്ക് നല്‍കിയ വാഗ്ദാനം ട്രംപ് നിറവേറ്റിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top