സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഫഹദിന്റെ നായികയായി നിഖില വിമല്‍

nikhila fahad

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി നിഖില വിമല്‍ എത്തുന്നു. അരവിന്ദന്റെ അതിഥികള്‍, ലവ് 24 ഇന്റു സെവന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നിഖില. സിനിമയില്‍ നിഖിലയെ കൂടാതെ മറ്റ് രണ്ട് സ്ത്രീകഥാപാത്രങ്ങള്‍ കൂടിയുണ്ട്.

ഗസറ്റില്‍ പരസ്യം ചെയ്ത് പേരു മാറ്റിയ ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ആകാശ് എന്ന പേര് പ്രകാശ് ആക്കി മാറ്റി ഫഹദും എത്തുന്നു. ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറിമായം മഞ്ജു, കെപിഎസി ലളിത, സബിതാ ആനന്ദ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. എസ്. കുമാറാണ് ഛായാഗ്രാഹണം. എഡിറ്റിംഗ് കെ രാജഗോപാല്‍.

Top