സെന്‍സെക്‌സില്‍ 144 പോയിന്റ് നേട്ടത്തോടെ തുടക്കമായി

SENSEX-NETTAM

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 144 പോയിന്റ് നേട്ടത്തില്‍ 35836ലും നിഫ്റ്റി 31 പോയിന്റ ഉയര്‍ന്ന്‌ 10874ലിലുമെത്തി.ബിഎസ്ഇയിലെ 314 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 144 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഫാര്‍മ, ഐടി, പൊതുമേഖല ബാങ്ക് എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.

യുഎസ് ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് ഉയര്‍ത്തുമോയെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. സണ്‍ ഫാര്‍മ, ലുപിന്‍, ടിസിഎസ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഐടിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.



Related posts

Back to top