ഓഹരി വിപണി കുതിച്ചു; സെന്‍സെക്‌സ് 207 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം ഓഹരി വിപണി തിരിച്ചു പിടിച്ചു. സെന്‍സെക്‌സ് 207.10 പോയിന്റ് ഉയര്‍ന്ന് 37852ലും നിഫ്റ്റി 79.30 പോയിന്റ് നേട്ടത്തില്‍ 11435.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1287 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1370 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്കിങ്, ഫാര്‍മ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ലുപിന്‍, ഐസിഐസിഐ ബാങ്ക്, സിപ്ല, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയതാണ് വിപണിക്ക് തുണയായത്.

Top