ഓഹരി സൂചികകൾ കുതിച്ചു ; സെൻസെക്‌സ് 372.68 പോയിന്റ് നേട്ടത്തിൽ

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ കനത്ത നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ കുതിച്ചു.
സെൻസെക്‌സ് 372.68 പോയിന്റ് നേട്ടത്തിൽ 38090.64ലിലും ,നിഫ്റ്റി 145.30 പോയിന്റ് ഉയർന്ന് 11515.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക രണ്ടുശതമാനം നേട്ടമുണ്ടാക്കി.

ബാങ്ക്, ഓട്ടോമൊബൈൽ, മെറ്റൽ, ഫാർമ തുടങ്ങി മിക്കവാറും സെക്ടറുകളിൽ വാങ്ങൽ പ്രകടമായി.
ബിഎസ്ഇയിലെ 1797 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 834 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
വേദാന്ത, ഗ്രാസിം, ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
കോൾ ഇന്ത്യ, എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top