സൂപ്പര്‍ താരം നെയ്മര്‍ പുതിയ ക്ലബ്ബിലേക്ക്; വെളിപ്പെടുത്തലുമായി ലൂയിസ് സുവാരസ്

പിഎസ്ജിയില്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്ന സൂപ്പര്‍ താരം നെയ്മറിന്റെ വാക്കുകള്‍ സത്യമല്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍.

അതിനു കാരണം മറ്റൊന്നുമല്ല ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മര്‍ അടുത്തതായി എവിടേക്കായിരിക്കും എന്ന പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ലൂയിസ് സുവാരസ്.

അടുത്ത ബന്ധമാണ് ഇരുവരും തമ്മിലെന്നതുകൊണ്ട് തന്നെ സുവാരസിന്റെ വാക്കുകള്‍ ആരാധകര്‍ ശ്രദ്ധിക്കാതെ വിടുന്നില്ല.

ക്ലബിന്റെ പേര് പറയാന്‍ സുവരാസ് തയ്യാറായില്ലെങ്കിലും ടോപ് പ്രീമിയര്‍ ലീഗ് ക്ലബിന്റെ ഭാഗമാവാനാണ് നെയ്മര്‍ ആഗ്രഹിക്കുന്നതെന്ന് സുവാരസ് പറയുന്നു.

ഡോണ്‍ ബലോനാണ് നെയ്മറിന്റെ പുതിയ ചേക്കേറ്റത്തെ സംബന്ധിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2018ല്‍ തന്നെ നെയ്മര്‍ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങളെ സുവാരസിന്റെ വെളിപ്പെടുത്തല്‍ ശക്തിപ്പെടുത്തുന്നു.

ഏത് ഇംഗ്ലീഷ് ക്ലബിന്റെ ഭാഗമാകും സൂപ്പര്‍ താരം നെയ്മറെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Top