ലോകകപ്പ് തോല്‍വി തളര്‍ത്തി;വിരമിക്കാന്‍ വരെ ആലോചിച്ചെന്ന് നെയ്മര്‍

രാധകരുടെയും ഫുട്‌ബോള്‍ പണ്ഡിതരുടെയും പ്രവചനങ്ങള്‍ക്കതീതമായാണ് ബ്രസീല്‍ ടീമിന് ലോകകപ്പില്‍ നിന്ന് പുറത്താകേണ്ടി വന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെല്‍ജിയത്തോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. എന്നാല്‍ ലോകകപ്പില്‍ നിന്ന് പുറത്തായത് തനിക്ക് താങ്ങാന്‍ പറ്റുന്നതില്‍ നിന്നും അപ്പുറമാണെന്ന് ബ്രസീലിയന്‍ താരം നെയ്മര്‍ പറഞ്ഞു.

‘വീണ്ടും ഒരുക്കല്‍ കൂടി കളിക്കുക എന്നത് അസാധ്യമാണെന്ന് വരെ തോന്നിപ്പോയി. ക്വാര്‍ട്ടറിലെ പരാജയത്തിനു ശേഷം ഒരു മത്സരം പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല എനിക്ക്. ഇപ്പോള്‍ ആ സമയത്തില്‍ നിന്നും താന്‍ കരകയറിക്കൊണ്ടിരിക്കുകയാണ്’. നെയ്മര്‍ പറഞ്ഞു.

‘എനിക്ക് കുടുംബമുണ്ട്, എന്റെ മകനുണ്ട് അവരാരും ഞാന്‍ ദു:ഖിച്ചിരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ദു:ഖിച്ചിരിക്കുന്നതിനേക്കാള്‍ സന്തോഷവാനായിരിക്കാന്‍ എനിക്ക് നിരവധി കാരണങ്ങളുണ്ട്’ നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച കളിക്കാരെല്ലാം സമ്മര്‍ദ്ദം നേരിടുന്നവരാണെന്നും എന്നാല്‍ ഇതു തനിക്കൊരു ഭാരമായി തോന്നിയിട്ടില്ലെന്നും നെയ്മര്‍ പറഞ്ഞു. ദേശീയ ടീമിനു വേണ്ടി കളിക്കുമ്പോള്‍ മാത്രമല്ല ക്ലബ്ബിനായി കളിക്കുമ്പോഴും തന്നെക്കുറിച്ച് വലിയ പ്രതീക്ഷയാണ് മറ്റുള്ളവര്‍ക്കുള്ളത്. 17 വയസ്സ് മുതല്‍ ഈ സമ്മര്‍ദ്ദം തനിക്കൊപ്പമുണ്ട്. ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ശേഷി തനിക്കുണ്ട്. മത്സരഫലം എതിരാവുമ്പോള്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നത് സ്വാഭിവാകമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Top