ബ്രസീല്‍ താരം നെയ്മര്‍ റയലിലേക്കോ ? അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് റയല്‍ മാഡ്രിഡ്

Untitled-1-neymarr

ബ്രസീലിയന്‍ സൂപ്പര്‍താരമായ നെയ്മര്‍ റയലിലേക്കു പോകുന്നു എന്ന വാര്‍ത്തകളെ തള്ളി കളഞ്ഞ് റയല്‍ മാഡ്രിഡ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ റയല്‍ വിട്ട് യുവന്റസിലേക്കു ചേക്കേറിയതോടെ അദ്ദേഹത്തിന്റെ പകരക്കാരനായി നെയ്മര്‍ റയലിലെത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതോടെയാണു ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ മുഴുവന്‍ നിഷേധിച്ച് റയല്‍ മാഡ്രിഡ് രംഗത്ത് വന്നിരിക്കുന്നത്. ഇതു രണ്ടാം തവണയാണു നെയ്മര്‍ റയലിലേകു ചേക്കേറുമെന്ന അഭ്യൂഹങ്ങളെ റയല്‍ തള്ളുന്നത്.

നെയ്മര്‍ എന്തായാലും റയലിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണു റയലിന്റെ പ്രസ്താവന നല്‍കിയിരിക്കുന്നത്. നെയ്മറെയും റയലിനേയും ചേര്‍ത്തുള്ള വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കുന്നതു കൊണ്ടാണു ഇത്തരമൊരു പ്രസ്താവന ഇറക്കേണ്ടി വന്നതെന്നു പറഞ്ഞ റയല്‍ നെയ്മര്‍ക്കായി ഇതു വരെ ഒരു ഓഫറും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.

Top