വാര്‍ത്ത വായിക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് അവതാരക ; പിന്തുണച്ച് നിരവധി പേര്‍

ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടയില്‍ തേങ്ങിക്കരഞ്ഞ് വാര്‍ത്താ അവതാരക. അമേരിക്കന്‍ ചാനലായ എംഎസ്എന്‍ ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോ ആണ് വാര്‍ത്താ വായനക്കിടയില്‍ കരഞ്ഞത്.

അതിര്‍ത്തി കടന്ന് അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനവുമായി (ഫാമിലി സെപറേഷന്‍ പോളിസി) ബന്ധപ്പെട്ട വാര്‍ത്ത വായിക്കുന്നതിനിടയിലാണ് റേച്ചല്‍ വികാരാധീനയായത്.

മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ നിര്‍ബന്ധപൂര്‍വം വേര്‍പെടുത്തുന്നതായുള്ള വാര്‍ത്ത വായിച്ചു പൂര്‍ത്തിയാക്കാനാകാതെ അവര്‍ വിതുമ്പിപ്പോവുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയാന്‍ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും ചെയ്തു.

anchor-2

വാര്‍ത്താ വായനക്കിടയില്‍ സംഭവിച്ച പിഴവിന് മാപ്പു പറഞ്ഞുകൊണ്ട് പിന്നീട് അവര്‍ ട്വീറ്റ് ചെയ്തു. എന്തുസംഭവിച്ചാലും ചെയ്തുകൊണ്ടിരിക്കുന്ന ജോലി പൂര്‍ത്തിയാക്കേണ്ടത് തന്റെ ഉത്തവാദിത്വമായിരുന്നു എന്നും, എന്നാല്‍ പെട്ടെന്ന് ആ വാര്‍ത്ത കണ്ടപ്പോള്‍ ഒന്നും സംസാരിക്കാനാവാതെ പോയെന്നും അവര്‍ കുറിച്ചു. റേച്ചല്‍ മാഡോയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

Top