ശ്രുതി നായ്ക്കിന് ലൈഫ് സയന്‍സസ് ഗവേഷണത്തിന് അവാര്‍ഡ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ശ്രുതി നായ്ക്കിന് ലൈഫ് സയന്‍സസ് വിഭാഗത്തില്‍ നടത്തിയ ഗവേഷണത്തിന് ബ്ലുവന്റിക്ക് ഫാമിലി ഫൗണ്ടേഷന്‍ ആന്‍ഡ് ന്യൂയോര്‍ക്ക് അക്കാദമി ഓഫ്‌ സയന്‍സ് അവാര്‍ഡ് ലഭിച്ചു. സെപ്റ്റംബര്‍ 5ന് പ്രഖ്യാപിച്ച അവാര്‍ഡ് പട്ടികയിലാണ് ശ്രുതി നായ്ക്ക്, പ്രിയങ്ക ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രുതിക്ക് ലൈഫ് സയന്‍സസ് വിഭാഗത്തിലും, പ്രിയങ്ക ശര്‍മയ്ക്ക് കെമിസ്ട്രി വിഭാഗത്തിലുമാണ് അവാര്‍ഡ്.

PRIYANAKA SHRAMA

സീനിയര്‍ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ജൂറിയാണ്‌ വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് 30,000 ഡോളറാണ് അവര്‍ഡ് തുകയായി ലഭിച്ചത്. 22 അക്കാദമിക്ക് ഇന്‍സ്റ്റിറ്റിയുഷനുകളില്‍ നിന്നും 125 നോമിനേഷനുകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ശ്രുതി നായ്ക്കിനെ റോക്ക് ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയാണ് നിര്‍ദേശിച്ചത്. ത്വക്കിലെ സ്റ്റെം സെല്ലിനെ കുറിച്ചുള്ള ഗവേഷണമാണ് ശ്രുതിയെ അവാര്‍ഡിനര്‍ഹയാക്കിയത്.

Top