പുതുവര്‍ഷത്തില്‍ ‘ഇസുസു’ വാഹനങ്ങള്‍ക്ക്‌ മൂന്ന് മുതല്‍ നാല് ശതമാനം വില വര്‍ധന

പുതുവര്‍ഷത്തില്‍ ഇസുസു വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു.

2018 ജനുവരി ഒന്ന് മുതല്‍ പിക്ക്അപ്പ് ട്രക്കുകളുടെയും എസ് യുവികളുടെയും വില വര്‍ധിക്കുമെന്ന് ഇസുസു മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി.

മൂന്ന് മുതല്‍ നാല് ശതമാനം വരെയാകും മോഡലുകളില്‍ ഇസുസു വില വര്‍ധിപ്പിക്കുക.

നിലവില്‍ ഡിമാക്‌സ്, ഡിമാക്‌സ് വിക്രോസ്, എംയുഎക്‌സ് എന്നീ വാഹനങ്ങളെയാണ് ഇന്ത്യയില്‍ ഇസുസു അണിനിരത്തുന്നത്. 13.31 ലക്ഷം രൂപയാണ് വിക്രോസിന്റെ വില.

അതേസമയം, 23.38 ലക്ഷം രൂപ പ്രാരംഭവിലയില്‍ എത്തുന്ന എംയുഎക്‌സിന്റെ ടോപ് വേരിയന്റ് വില 25 ലക്ഷം രൂപയാണ്.

നാല് ശതമാനം വരെയാകും മോഡലുകളുടെ വിലവര്‍ധനവെന്ന് ഇസുസു ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

തത്ഫലമായി ടാക്‌സിവാണിജ്യ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രചാരമേറിയ ഡിമാക്‌സില്‍ 15,000 രൂപ വരെ വിലവര്‍ധനവുണ്ടാകും.

2018 ജനുവരി ഒന്ന് മുതല്‍ ഇസുസുവിന്റെ പ്രീമിയം എസ്‌യുവി എംയുഎക്‌സില്‍ ഒരു ലക്ഷം രൂപയോളമാകും വിലവര്‍ധനവ് രേഖപ്പെടുത്തുക.

Top