റിയര്‍ ഡിസ്‌ക് ബ്രേക്കോടെ പുതിയ യമഹ FZ-S FI വിപണിയില്‍; വില 86,042 രൂപ

yamaha FZ-S FI

റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZS FI ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ FZ നിര പത്തുവര്‍ഷം പൂര്‍ത്തീകരിച്ചതിനെ അനുസ്മരിച്ചാണ് FZS FI മോട്ടോര്‍സൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

86,042 രൂപയാണ് റിയര്‍ ഡിസ്‌ക് ബ്രേക്കോടെയുള്ള പുതിയ യമഹ FZS FI മോഡലിന്റെ എക്‌സ്‌ഷോറൂം വില. 220 mm ഹൈഡ്രോളിക് സിംഗിള്‍ റിയര്‍ ഡിസ്‌ക് ബ്രേക്കിനൊപ്പമാണ് പുത്തന്‍ യമഹ FZS FI യുടെ വരവ്.

പുതിയ 10 സ്‌പോക്ക് അലോയ് വീലുകള്‍  യമഹ FZS FI യുടെ സവിശേഷതയാണ്‌. റിയര്‍ ഡിസ്‌ക്‌ബ്രേക്കിനും അലോയ് വീലുകള്‍ക്കും പുറമെ ആകര്‍ഷകമായ പുത്തന്‍ നിറഭേദവും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നുണ്ട്.  ‘അര്‍മാദ ബ്ലൂ’ കളര്‍ സ്‌കീമിലും പുതിയ യമഹ FZS FI ലഭ്യമാണ്.

നിലവിലുള്ള 149 സിസി, സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനില്‍ തന്നെയാണ് പുതിയ യമഹ FZS FI എത്തുന്നത്.

12.9 bhp കരുത്തും 12.8 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്‌. സുസൂക്കി ജിക്‌സര്‍, ബജാജ് പള്‍സര്‍ NS 160, ഹോണ്ട സിബി ഹോര്‍ണറ്റ് 160R എന്നിവരാണ് വിപണിയില്‍ യമഹ FZS FI യുടെ പ്രധാന എതിരാളികള്‍.

Top