പുതിയ നിറഭേദവുമായി ടിവിഎസ് എക്‌സ്എല്‍ 100 വിപണിയിൽ അവതരിപ്പിച്ചു

നിറത്തിൽ മാറ്റം വരുത്തി എക്‌സ്എല്‍ 100നെ ടിവിഎസ് പുറത്തിറക്കി.

കോപ്പര്‍ ഷൈന്‍ കളര്‍ സ്‌കീമിലാണ് എക്‌സ്എല്‍ 100 എത്തിയിരിക്കുന്നത് .

32,209 രൂപയാണ് ടിവിഎസ് എക്‌സ്എല്‍ 100 ന്റെ എക്‌സ്‌ഷോറൂം വില (ഡൽഹി).

നിലവിൽ വിപണിയിൽ ഉള്ള റെഡ്, ഗ്രീന്‍, ഗ്രെയ്, ബ്ലൂ, ബ്ലാക്ക് നിറഭേദങ്ങളിലും എക്‌സ്എല്‍ 100 ലഭ്യമാണ്.

4.3 bhp കരുത്തേകുന്ന 99.7 സിസി ഫോര്‍-സ്‌ട്രോക്ക് ബിഎസ് IV എഞ്ചിനാണ് എക്‌സ്എല്‍ 100 ല്‍ ടിവിഎസ് ഒരുക്കുന്നത്.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എക്‌സ്എല്‍ 100 ല്‍, 67 കിലോമീറ്ററാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

വീതിയേറിയ ഫ്രണ്ട് പ്ലാറ്റ്‌ഫോം, ഡിറ്റാച്ചബിള്‍ റിയര്‍ സീറ്റ് എന്നിവയാണ് ടിവിഎസ് എക്‌സ്എല്‍ 100ന്റെ ആകർഷണങ്ങൾ

Top