എഞ്ചിനിലും ഷാസിയിലും ഇരുന്നൂറിലേറെ അപ്‌ഡേറ്റുകളുമായി പുതിയ ട്രയംഫ് ടൈഗര്‍ 800

പുതിയ ട്രയംഫ് ടൈഗര്‍ 800 ഇന്ത്യന്‍ വിപണിയില്‍ എത്തി. 11.76 ലക്ഷം രൂപ മുതലാണ് പുതിയ ടൈഗര്‍ 800 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. ട്രയംഫ് ടൈഗര്‍ 800 XRx, XR എന്നീ റോഡ് വകഭേദങ്ങളിലും XCX എന്ന ഓഫ്‌റോഡ് വകഭേദത്തിലുമാണ് വിപണിയില്‍ എത്തുന്നത്. യഥാക്രമം 11.76 ലക്ഷം, 13.13 ലക്ഷം രൂപയാണ് ടൈഗര്‍ 800 XR, XRx വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില.

എഞ്ചിന് പരമാവധി 9,500 rpm ല്‍ 94 bhp കരുത്തും 8,050 rpm ല്‍ 78.8 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ടൈഗര്‍ 800 ല്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ ഗാംഭീര്യത തുളുമ്പുന്ന ശബ്ദം പുറപ്പെടുവിക്കാന്‍ ടൈഗറിന്റെ ഫ്രീഫ്‌ളോ സൈലന്‍സറിന് സാധിക്കും. സൈലന്‍സറിന്റെ ഭാരവും കുറച്ചിട്ടുണ്ട്.

5.0 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ബാക്ക്‌ലിറ്റ് ബട്ടണുകള്‍, ഹാന്‍ഡില്‍ബാര്‍ സ്വിച്ച് ക്യൂബുകളും ജോയ്സ്റ്റിക്ക് എന്നിവയാണ് ടൈഗര്‍ 800 ന്റെ ഫീച്ചറുകള്‍.

Top