മുത്തേ. . . പൊന്നേ. . . ഒരു ‘മാങ്ങാക്കറി’ എടുക്കട്ടെ ? അരിസ്റ്റോ സുരേഷിന്റെ പുതിയ ഗാനമെത്തി !

റിലീസിങ്ങിന് ഒരുങ്ങുന്ന ‘ക്യൂബന്‍ കോളനി’ എന്ന ചിത്രത്തിലെ കിടിലന്‍ ഗാനം പുറത്തിറങ്ങി.

‘മാങ്ങാ കറി..’ എന്ന രസകരമായ ഗാനം പാടി അഭിനയിച്ചിരിക്കുന്നത് നടന്‍ അരിസ്റ്റോ സുരേഷാണ്.

ആക്ഷന്‍ ഹീറോ ബിജുവിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ..’ എന്ന പാട്ടിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അരിസ്റ്റോ സുരേഷ്.

എഴുപതുകളിലെ ബെല്‍ ബോട്ടം പാന്റ്‌സും കോളര്‍ ഷര്‍ട്ടുമാണ് ഈ പാട്ടില്‍ അരിസ്റ്റോയുടെ വേഷം, പാട്ടിനൊപ്പം അരിസ്റ്റോയുടെ നൃത്തവുമുണ്ട്.

മാങ്ങാ കറിയുണ്ടാക്കുന്ന വിധം മനോഹരമായി ഈ ഗാനത്തില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്.

മനോജ് വര്‍ഗീസാണ് ‘ക്യൂബന്‍ കോളനി’യുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദി ഫേസ് ലസ് മെന്‍, അഗാപ്പെ എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ നിരവധി അവാര്‍ഡുകള്‍ നേടിയ മനോജിന്റെ ആദ്യ ചിത്രമാണിത്.

അങ്കമാലിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ക്യൂബന്‍ കോളനിയിലെ അഞ്ചു ചെറുപ്പക്കാരുടെ രസകരമായ കഥയാണ് പറയുന്നത്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാക്ഷണവും ഒരുക്കിയിരിക്കുന്നത് മനോജാണ്.

ഹാലി ആന്‍ ഗ്രൂപ്പ് പ്രൊഡക്ഷന്‍ ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്യാമറ സിനോജ് പി. അയ്യപ്പന്‍, എഡിറ്റിങ് ജോവിന്‍ ജോണ്‍, സംഗീതം അലോഷ്യ കാവുമ്പുറത്ത്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ് ബിബിന്‍ ദേവ്, ആര്‍ട്ട് കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രലങ്കാരം ലസിത പ്രദീപ്, മേക്കപ്പ് മനോജ് അങ്കമാലി.

Top