പുതിയ സര്‍വീസുകള്‍ ആരംഭിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സ്‌ ‘ഗോഎയര്‍’

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സായ ‘ഗോഎയര്‍’ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു.

കൊച്ചി ഉള്‍പ്പടെ 10 നഗരങ്ങളിലേയ്ക്കാണ് പ്രവര്‍ത്തനമാരംഭിക്കുക.

കൊച്ചി, അഹ്മദാബാദ്, ബാഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദെരാബാദ്, കൊല്‍ കത്ത, ലക്‌നൗ, നാഗ്പൂര്‍, പട്‌ന എന്നിവിടങ്ങളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

2017 നവംബര്‍ 23ന് ആരംഭിക്കുന്ന സര്‍വീസുകള്‍ 2018 ഒക്ടോബര്‍ 28ന് അവസാനിക്കും. സര്‍വീസുകളില്‍ ഒരു ദിവസം ശരാശരി 240 ഫ്‌ലൈറ്റുകള്‍ ഉണ്ടാകും.

Top