കുറഞ്ഞ വിലയില്‍ അടിപൊളി സെല്‍ഫി ക്യാമറാഫോണുമായി ഇന്റെക്‌സ്‌

ന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഇന്റെക്‌സ് സെല്‍ഫിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ മോഡല്‍ വിപണിയിലെത്തിച്ചു.

അക്വാ ശ്രേണിയില്‍ വിപണിയിലെത്തിച്ച ഈ ഫോണിന് അക്വാ സെല്‍ഫി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിച്ചിരിക്കുന്ന ഫോണ്‍ 6,649 രൂപയ്ക്ക് വാങ്ങാനാകും.

5.5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയുമായി എത്തുന്ന ഫോണിന് 1.3 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന SC9832A സ്‌പ്രെഡ്ട്രം പ്രോസസറാണുള്ളത്. ആന്‍ഡ്രോയ്ഡ് നൗഗട്ട് 7.0 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ബാറ്ററി ശേഷി 3,000 എംഎഎച്ച് ആണ്.

2 ജിബി റാമും 16 ജിബിയുടെ ഇന്റേണല്‍ മെമ്മറിയുമായി വിപണിയിലെത്തിയ ഈ ഫോണ്‍ മികച്ച പ്രകാശം നല്‍കുന്ന സെല്‍ഫി ഫ്‌ളാഷോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

5 മെഗാപിക്‌സല്‍ വ്യക്തത നല്‍കുന്ന സെല്‍ഫി ഷൂട്ടറിനൊപ്പം 8 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും ഇന്റക്‌സ് അക്വാ സെല്‍ഫിയിലുണ്ട്. 4G കണക്റ്റിവിറ്റിക്കൊപ്പം VoLTE പിന്തുണയുമുള്ള ഫോണ്‍ ഏറെ താമസിയാതെ ലഭ്യമായിത്തുടങ്ങും.

Top