ഓണ്‍ ലൈന്‍ മാധ്യമ രംഗത്ത് ശക്തമായ സംഘടന, സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാന്‍

online media

തിരുവനന്തപുരം: സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യുടെ ചെയര്‍മാനായി പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മാധ്യമ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോളിനെ തിരഞ്ഞെടുത്തു.

എക്‌സ്പ്രസ്സ് കേരള, ഇ.വാര്‍ത്ത, സത്യം ഓണ്‍ലൈന്‍, ബിഗ് ന്യൂസ് ലൈവ്, മറുനാടന്‍ മലയാളി, വണ്‍ ഇന്ത്യ,സൗത്ത് ലൈവ്, മലയാളി വാര്‍ത്ത, ഡൂള്‍ ന്യൂസ്, ന്യൂസ് മൊമെന്റ്‌സ്, കെ.വാര്‍ത്ത, കാസര്‍ഗോഡ് വാര്‍ത്ത, അഴിമുഖം, കേരള ഓണ്‍ലൈന്‍, വൈഗ ന്യൂസ്,ഈസ്റ്റ് കോസ്റ്റ്, പത്രം ഓണ്‍ലൈന്‍ ,മലയാളം ഇ മാഗസിന്‍, ഏഷ്യന്‍ ഗ്രാഫ്, മെട്രോ മാറ്റിനി, ഗ്രാമ ജോതി, തുടങ്ങിയവയാണ് കോം ഇന്ത്യയിലെ അംഗങ്ങള്‍.
online media

പുതിയ ഭാരവാഹികളായി പ്രസിഡന്റ്: അല്‍അമീന്‍ (ഇ.വാര്‍ത്ത), സെക്രട്ടറി : ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), ട്രഷറര്‍ : അബ്ദുല്‍ മുജീബ് (കാസര്‍കോട് വാര്‍ത്ത) വൈസ് പ്രസിഡന്റ് : വിന്‍സന്റ് നെല്ലിക്കുന്നേല്‍(സത്യം ഓണ്‍ലൈന്‍), ജോയിന്റ് സെക്രട്ടറിമാര്‍ : അജയ് മുത്താന(വൈഗ ന്യൂസ് ) ഷാജി ജോണ്‍ ( മെട്രോ മാറ്റിനി) എന്നിവരെ തിരഞ്ഞെടുത്തു.
online media

എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ എക്‌സ്പ്രസ്സ് കേരള, ബിഗ് ന്യൂസ് ലൈവ്, മലയാളി വാര്‍ത്ത, കെ.വാര്‍ത്ത, ഈസ്റ്റ് കോസ്റ്റ് ഡെയിലി, വണ്‍ ഇന്ത്യ, കേരള ഓണ്‍ലൈന്‍ ന്യൂസ്, ട്രൂവിഷന്‍ പ്രതിനിധികളാണുള്ളത്.

ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ക്രിയാത്മകമായ ഇടപെടല്‍ നടത്തി സംഘടന ശക്തിപ്പെടുത്തുമെന്നും പുതിയ കാലം ഓണ്‍ലൈന്‍ മീഡിയകളുടേതാണെന്നും കോം ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.

ദിവസേന കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തില്‍ ഓഫീസും രണ്ട് എഡിറ്റോറിയല്‍ ജീവനക്കാരടക്കം മൂന്ന് ജീവനക്കാരും ഉള്ള പോര്‍ട്ടലുകള്‍ക്ക് മാത്രമാണ് കോം ഇന്ത്യയില്‍ അംഗത്വം നല്‍കുന്നത്. ഈ യോഗ്യത ഉള്ള ന്യൂസ് പോര്‍ട്ടലുകള്‍ക്ക് അംഗത്വത്തിനായി ചുവടെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്. വേണ്ടത്ര പരിശോധനകള്‍ക്ക് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ യോഗ്യതയുള്ളവര്‍ക്ക് കോം ഇന്ത്യയില്‍ പ്രവേശനം നല്‍കും.

ഇ-മെയില്‍ വിലാസം:- office@comindia.org

Top